കൊയിലാണ്ടി: മനുഷ്യാവകാശം സംരക്ഷിക്കേണ്ടവർ
അതിൻ്റെ അന്തകരാവരുതെന്ന് കൊയിലാണ്ടി ബാർ അസോസിയേഷൻ പ്രസിഡണ്ടും സ്റ്റാൻ്റിംഗ് കൗൺസിൽ മെമ്പറുമായ (ഗവൺമെൻ്റ് ഓഫ് ഇന്ത്യ) അഡ്വ.വി സത്യൻ. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കോഴിക്കോട് ജില്ലാ ക്യാമ്പ് കൊയിലാണ്ടി വ്യാപാരഭവനിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് മേഖലയിലും സാധാരണ പൗരന് നീതിനിഷേധിക്കപ്പെടുകയാണ്. അതിന് പരിഹാരം കണ്ടെത്താൻ മനുഷ്യാവകാശ സംഘടനകൾ സമൂഹത്തിൽ സജീവമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി കൂക്കൾ ബാലകൃഷ്ണൻ സംഘടന സംവിധാനത്തെ കുറിച്ച് ക്ലാസ് നയിച്ചു. ജില്ലാ പ്രസിഡൻറ് ബഷീർ വടകര അദ്ധ്യക്ഷത വഹിച്ചു. ഇൻ്റർ നാഷണൽ മൈൻഡ് ട്രൈനർ സി എ റസാഖ്, പ്രശസ്ത ഫിസിക്കൽ ട്രൈനറായ രഞ്ജിത്ത് വയനാട്, അഡ്വ. അരുൺ എന്നിവർ മനുഷ്യാവകാശവുമായ് ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു.


Discussion about this post