തിരുവനന്തപുരം: ചങ്ങനാശേരി മാടപ്പള്ളിയിൽ പിണറായി സർക്കാർ സ്വീകരിക്കുന്നത് സ്ത്രീ വിരുദ്ധ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു . സിൽവർലൈനിനെതിരെ പ്രതിഷേധിച്ച സ്ത്രീകൾക്കുനേരെയും ലാ കോളേജ് വിദ്യാർത്ഥിനിക്കുനേരെയും ചെയ്ത അതിക്രമങ്ങൾ എടുത്തു പറഞ്ഞാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. സഭ ബഹിഷ്കരിച്ച് മാടപ്പള്ളിയിലേയ്ക്ക് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർലൈൻ പദ്ധതിക്കായി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സമരസമിതി പ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് ബലപ്രയോഗത്തിൽ പ്രതിഷേധിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. പ്രതിപക്ഷാംഗങ്ങൾ ഇന്നും നിയമസഭ ബഹിഷ്കരിച്ചു. ചോദ്യോത്തര വേളയ്ക്കിടെ ബാനറുകളും പ്ലക്കാര്‍ഡുമായിട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
സർക്കാർ പിൻവാങ്ങും വരെ സമരം തുടരുമെന്നും മുഖ്യമന്ത്രിക്ക് അധികാരത്തിന്റെ ധാർഷ്ട്യമാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. ലാ കോളേജ് വിഷയത്തിൽ മർദനമേറ്റവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിലും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിലും അദ്ദേഹം വിമർശനമറിയിച്ചു.



































Discussion about this post