ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയ്ക്ക് യു പി എസ് സി അപേക്ഷ ക്ഷണിച്ചു.
ആനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് വെറ്ററിനറി സയന്‍സ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദം നേടിയവരാകണം അപേക്ഷകര്‍.
അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി അല്ലെങ്കില്‍ എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കും അപേക്ഷിക്കാം.
പ്രായം 21-32 (2022 ആഗസ്ത് ഒന്നിന് 32 വയസ്സ് തികയരുത് )
പ്രിലിമിനറി, മെയിന്‍ പരീക്ഷകളും അഭിമുഖവും വഴിയാണ് തെരഞ്ഞെടുപ്പ്.
upsconline.nic.in
വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 22.
വിശദവിവരത്തിന് upsc.gov.in.
Discussion about this post