കൊച്ചി: ഉപയോക്താക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, യുപിഐ സുരക്ഷാ, ബോധവത്ക്കരണ പരിപാടികള്‍ക്ക് തുടക്കമിടുന്നു. നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയും (എന്‍ പി സി ഐ) യു പി ഐ ഡിജിറ്റല്‍ പണമടവ് സംവിധാനവും ചേര്‍ന്നാനാണ് പരിപാടി സംഘടിപ്പിക്കുന്നത്. എന്‍ പി സി ഐയും പ്രമുഖ ബാങ്കുകളും ഫിന്‍ടെക്കുകളും അടങ്ങുന്ന ശൃംഖല ഫെബ്രുവരി 1- മുതല്‍ 7 വരെ യുപിഐ സുരക്ഷാബോധവല്‍ക്കരണ വാരമായും ഫെബ്രുവരി മാസം യുപിഐ സുരക്ഷാ, ബോധവത്ക്കരണ മാസമായും ആചരിക്കും.
യുപിഐ സുരക്ഷാ, ബോധവത്ക്കരണ പരിപാടികള്‍ ആളുകളെ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നതിനുള്ള ഭയം മറികടക്കാന്‍ സഹായിക്കുകയും സുരക്ഷിതമായി യു പി ഐ പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഈ പരിപാടിയിലൂടെ എല്ലാ ഉപയോക്താക്കളെയും യു പി ഐ പണമിടപാടുകളെക്കുറിച്ച് ബോധവത്ക്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും എല്ലാ ഉപയോക്താക്കളും യു പി ഐ സുരക്ഷാ കവചം എന്ന ആശയം പിന്തുടരണമെന്നും എന്‍ പി സി ഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ യു പി ഐ പ്ലാറ്റ്ഫോമില്‍ 30 കോടി പുതിയ ഉപയോക്താക്കളെയും പ്രതിദിനം 100 കോടി ഇടപാടുകളും പ്രതീക്ഷിക്കുവെന്നും സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പോരാടാനുള്ള ഏറ്റവും ശക്തമായ പ്രതിരോധം ജാഗ്രതയും ഡിജിറ്റല്‍ സാക്ഷരതയുമാണെന്നും എന്‍ പി സി ഐ മാനേജിങ് ഡയറക്ടറും സിഇഒയുമായ ദിലീപ് അസ്ബെ പറഞ്ഞു.
Discussion about this post