ലക്നൗ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലുമണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, ബിജെപി ദേശീയ, സംസ്ഥാന നേതാക്കൾ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ 11 മുഖ്യമന്ത്രിമാർ എന്നിവരടങ്ങുന്ന വന്‍ നിര ചടങ്ങിൽ പങ്കെടുക്കും.
ദി കാശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി, ബോളിവുഡ് താരം കങ്കണ തുടങ്ങിയവരും ചടങ്ങിനെത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇന്ന് വൈകിട്ട് ലക്നൗവിലെ ഏക്ന സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.
രണ്ടാംവട്ടവും സംസ്ഥാനത്ത് ബി ജെ പിയുടെ മിന്നും ജയത്തിന് വഴിയൊരുക്കിയ യോഗിയെ കഴിഞ്ഞദിവസം നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെ യോഗി ഗവര്‍ണറെ കണ്ട് സർക്കാര്‍ രൂപികരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു.
Discussion about this post