ലക്നോ: ഉത്തർപ്രദേശിലെ ബറെയ്ലിയിൽ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ കുട്ടികളെ ബന്ദികളാക്കി സ്കൂൾ അധികൃതർ. 35 കുട്ടികളെയാണ് ഹാർട്ട്മാൻ സ്കൂൾ അധികൃതർ ബന്ദികളാക്കിയത്.
ശനിയാഴ്ചയാണ് സംഭവം. സ്കൂൾ സമയം കഴിഞ്ഞ് കുട്ടികളെ കൊണ്ടുപോകാനായി മാതാപിതാക്കൾ എത്തിയപ്പോഴാണ് ഫീസ് നൽകാത്തതിനാൽ മുറിയിൽ പൂട്ടിയിട്ട കാര്യം അറിയുന്നത്. ഇതേത്തുടർന്ന് മാതാപിതാക്കൾ ബഹളം വച്ചു. എന്നിട്ടും കുട്ടികളെ വിടാത്തതിനാൽ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് എത്തിയാണ് കുട്ടികളെ പുറത്തെത്തിച്ചത്. സംഭവത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് സ്കൂൾ അധികൃതർ പ്രതികരിച്ചില്ല.
Discussion about this post