പടിഞ്ഞാറൻ യു പിയിലെ പല മണ്ഡലങ്ങളിലും എസ്പി – ആർ എൽ ഡി സഖ്യം ഭരണകക്ഷിയായ ബി ജെ പിക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. 2017 ലെ തിരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ യുപിയിൽ ബി ജെ പിയ്ക്കായിരുന്നു മുൻതൂക്കം.
സീറ്റുകൾ കുറയുമെങ്കിലും ഇവിടെ വിജയം ബിജെപിയായിരിക്കുമെന്നാണ് അഭിപ്രായ സർവ്വേ പ്രവചിക്കുന്നത്. സംസ്ഥാനത്തെ സദ്ഭരണത്തിനായി ജനങ്ങൾ ബി ജെ പിക്ക് വോട്ട് ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ആഗ്ര റൂറലിലെ ബി ജെ പി സ്ഥാനാർത്ഥി ബേബി റാണി മൗര്യ പറഞ്ഞു.
അതേസമയം ഉത്തർപ്രദേശിലെ ഒറ്റയ്ക്കുള്ള മത്സരം കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനം ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും, പുരോഗതിയാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും അവർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
Discussion about this post