ലക്‌നൗ: ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 9 ജില്ലകളിലെ 55 സീറ്റുകളിലാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. പരസ്യ പ്രചാരണത്തിന് അവസാനത്തോടനുബന്ധിച്ച് ദേശീയ നേതാക്കള്‍ ഇന്നത്തെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി അമിത് ഷാ എന്നിവരടക്കമുള്ളവര്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തും.
കനൗജില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അഖിലേഷ് യാദവ് ബറേലിയല്‍ റോഡ് ഷോ നടത്തും. പ്രിയങ്ക ഗാന്ധിയും മായാവതിയും വിവിധ ഇടങ്ങളിലെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 7 വരെ ഏഴ് ഘട്ടങ്ങളിലായാണ് യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
Discussion about this post