ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശ് തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രചാരണ രംഗത്ത് സജീവമായ പ്രവർത്തനങ്ങളാണ് കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി അവകാശപ്പെട്ടു.
വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യാജ അവകാശവാദങ്ങളാണ് പ്രചാരണത്തില്‍ യു പി മുഖ്യമന്ത്രി ഉന്നയിക്കുന്നതെന്നും രണ്ട് വര്‍ഷമായി ഉത്തര്‍പ്രദേശില്‍ സജീവമായുള്ള തനിക്ക് യാഥാര്‍ത്ഥ്യമെന്തന്ന് നന്നായറിയാമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി .
ദുര്‍ബലമായ സംഘടനാ സംവിധാനവും കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്‍കുന്നില്ല. പാര്‍ട്ടിയില്‍ നിന്നുള്ള പ്രമുഖരുടെ കൊഴിഞ്ഞുപോക്കും വലിയ രീതിയിൽ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് സൂചന.സീറ്റുകള്‍ ഇരട്ട അക്കം കടക്കില്ലെന്നാണ് അഭിപ്രായ സര്‍വേകളും വ്യക്തമാക്കുന്നു.
Discussion about this post