ലക്നോ: ആംബുലന്‍സും ട്രക്കും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ ഉൾപ്പടെ 7 പേർ മരിച്ചു. ബറേലി ജില്ലയില്‍ ഡല്‍ഹി-ലക്നോ ദേശീയപാതയിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്നും പിലിഭിത്തിലേക്ക് വന്ന സംഘം സഞ്ചരിച്ച ആംബുലന്‍സ് ആണ് ട്രക്കില്‍ ഇടിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട ആംബുലന്‍സ് റോഡിലുണ്ടായിരുന്ന ഡിവൈഡറില്‍ ഇടിച്ചതിന് ശേഷമാണ് ട്രക്കില്‍ ഇടിച്ചുകയറിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post