
പയ്യോളി: ശില്പി ശിവജി ശിവപുരിയുടെ കരവിരുതിൽ പൂർത്തിയായ മഹാത്മജിയുടെ അർദ്ധകായ പ്രതിമയുടെ അനാച്ഛാദനം അയനിക്കാട് അയ്യപ്പൻകാവ് യു പി സ്കൂളിൽ നടക്കും. ഒക്ടോ.2 ന് ഞായറാഴ്ച രാവിലെ 10 30 ന് എം എൽ എ കാനത്തിൽ ജമീല അനാച്ഛാദനം നിർവഹിക്കും.

ഗാന്ധിയൻ ജീവിതരീതി ജീവിതവ്രതമാക്കിയ പത്മിനി ടീച്ചറെയും ശില്പി ശിവജിയെയും പ്രധാനാധ്യാപിക ഉഷ നന്ദിനി ടീച്ചർ ആദരിക്കും.
നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ അധ്യക്ഷത വഹിക്കും. മേലടി എ ഇ ഒ പി വിനോദ് മുഖ്യാതിഥിയാവും. സർവോദയ മണ്ഡലം ജില്ലാ പ്രസിഡൻ്റ് ഇയ്യചേരി പത്മിനി ടീച്ചർ മുഖ്യപ്രഭാഷണം നടത്തും.

Discussion about this post