കൊയിലാണ്ടി : കർഷകരെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ കർഷക ദ്രോഹ നയം തിരുത്തുക, മുഴുവൻ കാർഷിക വായ്പയ്ക്കും മൊറട്ടോറിയം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഐക്യ കർഷകസംഘം കോഴിക്കോട് ജില്ലാ കൺവെൻഷൺ സംഘടിപ്പിച്ചു.
കൊയിലാണ്ടി ബേബിജോൺ സെന്ററിൽ ചേർന്ന ജില്ലാ കൺവെൻഷൺ സംസ്ഥാന ജനറൽ സെക്രട്ടറി എസ് എസ് സുധീർ ഉദ്ഘാടനം ചെയ്തു. എൻ എസ് രവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഐക്യ കർഷകസംഘം ആർ എസ് പി കേന്ദ്ര കമ്മിറ്റിയംഗം കെ ജയകുമാർ മുഖ്യപ്രഭാഷണം നടത്തി.
ആർ വൈ എഫ് ജില്ലാ സെകട്ടറി എൻ കെ ഉണ്ണികൃഷ്ണൻ , അക്ഷയ് പൂക്കാട്, ഗിരീഷ് മാസ്റ്റർ കൊയിലാണ്ടി എന്നിവർ പ്രസംഗിച്ചു. ഐക്യകർഷ സംഘം ജില്ലാ സെക്രട്ടറിയായി റഷീദ് പുളിയഞ്ചേരിയെയും, പ്രസിഡണ്ടായി എൻ എസ് രവിയെയും വീണ്ടും തെരഞ്ഞെടുത്തു.
Discussion about this post