വടകര: ഉമ്മത്തൂർ പുഴയിൽ കുളിക്കാനിറങ്ങിയ ആറംഗ സംഘത്തിലെ രണ്ടു പേർ ഒഴുക്കിൽ പെട്ടു.ഇവരിൽ ഒരാൾ മരിച്ചു.രണ്ടാമത്തെയാളെ കാണാതായി. മുടവന്തേരിയിലെ കൊയ്ലോത്ത് മൊയ്തുവിന്റെ മകൻ മുഹമ്മദ് (13) ആണ് മരിച്ചത്. പാറക്കടവിലെ സ്വകാര്യ
ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ഉടൻ തന്നെ നാദാപുരം താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് വീണ്ടും കുട്ടിയ്ക്ക് വിദഗ്ദ്ധ ചികിത്സ നൽകാനായി വടകരയിലെ ഗവ. ആശുപത്രിയിലേക്കും കൊണ്ടുപോയിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുഴയിൽ കാണാതായ മറ്റൊരു കുട്ടിയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി നടക്കുന്നുണ്ട്.
മുടവന്തേരി സ്വദേശികളായ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ഉമ്മത്തൂർ ഹൈസ്കൂളിനടുത്തുള്ള പുഴയിലാണ് അപകടം സംഭവിച്ചത്. ആറു കുട്ടികളാണ് പുഴയിൽ കുളിക്കാനെത്തിയ സംഘത്തിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേരാണ് ഒഴുക്കിൽപ്പെട്ടത്.
നാദാപുരം ഫയർഫോഴ്സും നാട്ടുകാരുമാണ് തിരച്ചിൽ നടത്തുന്നത്.
Discussion about this post