പയ്യോളി: സമഗ്ര ശിക്ഷാ കേരളവും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് ഒന്ന്, രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ഗണിതം ഉല്ലാസകരവും രകസരവുമായി പഠിക്കുന്നതിനുവേണ്ടി തയാറാക്കിയിട്ടുള്ള പഠന പരിപോഷണ പരിപാടിയായ ‘ഉല്ലാസഗണിതം – വീട്ടിലും വിദ്യാലയത്തിലും’ എന്ന പദ്ധതിയുടെ താഴെക്കളരി ക്ലസ്റ്റർ തല പഠനകിറ്റ് വിതരണം ഇരിങ്ങൽ എൽ പി സ്കൂളിൽ വെച്ച് നടന്നു.
നഗരസഭാംഗം വിലാസിനി നാരങ്ങോളി പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി വി നിധീഷ് അധ്യക്ഷത വഹിച്ചു. മേലടി ബി ആർ സി ട്രെയിനർ സുനിൽകുമാർ മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. ക്ലസ്റ്ററിലെ മുഴുവൻ അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. ശ്രുതിൻ മാസ്റ്റർ സ്വാഗതവും അഭിജിത്ത് നന്ദിയും പറഞ്ഞു.
Discussion about this post