കൊച്ചി: ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചുറ്റും നിരീക്ഷണം ശക്തമാക്കാന്‍ യുഡിഎഫ്. ഒരു കുട്ടി പോലും ലഹരി മാഫിയയുമായി ബന്ധപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്ന വിധത്തില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചുറ്റും നിരീക്ഷണ വലയം സൃഷ്ടിക്കാനാണ് തീരുമാനം. റസിഡന്റ്‌സ് അസോസിയേഷനുകളെയും മറ്റ് സാമൂഹിക- സന്നദ്ധ സംഘടനകളെയും വ്യക്തികളെയും ഉള്‍പ്പടെ നിരീക്ഷണ സംവിധാനത്തില്‍ ഉള്‍പ്പെടുത്തും. ലഹരി മാഫിയയുമായി ബന്ധപ്പെട്ട് കിട്ടുന്ന വിവരങ്ങള്‍ പൊലീസിന് കൈമാറുമെന്നും അറിയിച്ചു.
സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. കേരളം മുഴുവന്‍ ഗുണ്ട, ലഹരി മാഫിയ വലവിരിച്ചിരിക്കുകയാണ്. സിപിഐഎം പ്രാദേശിക നേതാക്കള്‍ ലഹരി മാഫിയയ്ക്ക് സഹായം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സിപിഐഎം ആത്മപരിശോധന നടത്തണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
Discussion about this post