മണിയൂർ: കുട്ടോത്ത് -അട്ടക്കുണ്ട് കടവ് റോഡ് വികസന കാര്യത്തിൽ കോൺഗ്രസും ലീഗും യു ഡി എഫും തങ്ങളുടെ നിലപാട് പരസ്യപ്പെടുത്താൻ തയ്യാറാകണമെന്ന് ഇരകളുടെ കർമ്മസമിതി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
പലതവണ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും നാടിന്റെ വികസന കാര്യത്തിൽ നിലപാട് പരസ്യപ്പെടുത്താത്തത് ആശങ്ക ഉണ്ടാക്കുന്നതാണ്. മണിയൂരിന്റെ സുപ്രധാന വികസന കാര്യത്തിൽ യാഥാർഥ്യബോധത്തോടെയും യുക്തിക്ക് നിരക്കുന്നതുമായ നിലപാടുകൾ സ്വീകരിക്കാതെ
ചില രാഷ്ട്രീയ പാർട്ടികൾ മാറിനിൽകുന്നത് വികസനം തടസ്സപ്പെടുത്താൻ ഇറങ്ങിതിരിച്ചവർക്കുള്ള പിന്തുണയാണോയെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ലെന്നും സമിതിക്ക് വേണ്ടി കൺവീനർ എം സുരേഷ് ബാബു നൽകിയ പത്രക്കുറിപ്പിൽ ആരോപിച്ചു.
കിഫ്‌ബി പദ്ധതിയിൽ നിന്ന് പിന്മാറി ഫണ്ട് നഷ്ടപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും കൃത്യമായ നിലപാട് സ്വീകരിക്കാത്ത ആർക്കും മാറിനിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Discussion about this post