പയ്യോളി: ഇന്ധന വില വർദ്ധനവിലൂടെയും വിലക്കയറ്റം മൂലവും സാധാരണക്കാരായ ജനങ്ങളെ പട്ടിണിക്കിട്ടുന്ന, ദിശാബോധം നഷ്ടപ്പെട്ട കേന്ദ്ര – കേരള സർക്കാറുകൾ തെറ്റുതിരുത്തണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ ആവശ്യപ്പെട്ടു. ഇന്ധനവില വർദ്ധനവിനെതിരെ പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച പോസ്റ്റോഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
പടന്നയിൽ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. മഠത്തിൽ നാണു മാസ്റ്റർ, സന്തോഷ് തിക്കോടി, ഷഫീക്ക് വടക്കയിൽ, പി ബാലകൃഷ്ണൻ, ഇ ടി പത്മനാഭൻ, പുത്തുക്കാട്ട് രാമകൃഷണൻ, കെ ടി വിനോദൻ, പപ്പൻ മൂടാടി, ആർ ടി ഗീരീഷ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
Discussion about this post