പയ്യോളി: കെ. റെയിലിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച യു ഡി എഫ് എം പിമാരെ തല്ലിച്ചതച്ച ഡൽഹി പോലീസ് – ഭരണകൂട ഭീകരതയ്ക്കെതിരെ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
പയ്യോളി നഗരസഭയു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന് ഡി സി സി സെക്രട്ടറി മഠത്തിൽ നാണു, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ മഠത്തിൽ അബ്ദുറഹ്മാൻ, പി എൻ അനിൽകുമാർ, മടിയാരി മൂസ, ബഷീർ മേലടി, വടക്കയിൽ ഷഫീഖ്,
പി എം ഹരിദാസൻ, മുജേഷ് ശാസ്ത്രി, എസ് എം അബ്ദുൾ ബാസിത്, നിധിൻ പൂഴിയിൽ, എ സി സുനൈദ്, എ പി റസാഖ്, എൻ പി രാജേഷ്, എ സി അസീസ് ഹാജി, സദാനന്ദൻ തൊടുവയൽ, എസ് കെ സമീർ നേതൃത്വം നൽകി.
Discussion about this post