പയ്യോളി: സർക്കാർ ധനകാര്യ സ്ഥാപനത്തിലെ ചിട്ടിക്ക് സെക്യുരിറ്റി നൽകിയ സ്വർണവും പണയ സ്വർണവും ജീവനക്കാരൻ കവർന്ന സംഭവത്തിൽ അടിയന്തിര അന്വേഷണവും നടപടിയും ഉണ്ടാകണമെന്ന് പയ്യോളി മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
മുൻകാലങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിച്ചു നടപടിയെടുക്കുന്നതിന്ന് പകരം കുറ്റകൃത്യം മൂടിവെച്ചു പോലീസ്
ഒത്തു തീർപ്പാക്കിയത് പ്രതിഷേധാർഹമാണെന്നും യു ഡി എഫ് പ്രമേയത്തിൽ ആരോപിച്ചു.
മുൻസിപ്പൽ യു.ഡി.എഫ് ചെയർമാൻ സി.പി സദക്കത്തുള്ള അധ്യക്ഷത
വഹിച്ചു. മഠത്തിൽ നാണു മാസ്റ്റർ, മഠത്തിൽ അബ്ദുറഹ്മാൻ, ഷഫീഖ് വടക്കയിൽ, പി.ബാലകൃഷ്ണൻ, കെ.ടി.വിനോദൻ, വി.കെ.അബ്ദുറഹ്മാൻ, പി.എം ഹരിദാസൻ, എ.പി.റസാഖ്, ഇ.കെശീതൾ രാജ്, പി.രാജേഷ്, മുജേഷ് ശാസ്ത്രി, എസ്.കെ.സമീർ, കെ.പിസി.ഷുക്കൂർ, ഹമീദ് മൂരാട് എന്നിവർ സംബന്ധിച്ചു.
പുത്തുക്കാട് രാമകൃഷ്ണൻ സ്വാഗതവും പി.എം റിയാസ് നന്ദിയും പറഞ്ഞു.
Discussion about this post