

കീഴരിയൂർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ചതിലും ലൈഫ് പദ്ധതിയിലെ വൻ അപകതകൾക്കുമെതിരെ കീഴരിയൂർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനു മുമ്പിൽ യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി നടത്തിയ ധർണ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സിക്രട്ടറി വി പി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ചെയർമാൻ ടി യു സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ

സിക്രട്ടറി രാജേഷ് കീഴരിയൂർ, ഇടത്തിൽ ശിവൻ മാസ്റ്റർ, നൗഷാദ് കുന്നുമ്മൽ , കെ സി രാജൻ, ഗോപാലൻ കുറ്റിഒയത്തിൽ, ചുക്കോത്ത് ബാലൻ നായർ , ബി ഉണ്ണികൃഷ്ണൻ, ടി കെ ഗോപാലൻ, സത്താർ കെ കെ എന്നിവർ പ്രസംഗിച്ചു. കെ കെ ദാസൻ, എം എം രമേശൻ ,കെ ടി അബ്ദുറഹിമാൻ, തയ്യിൽ സലാം , ഇ എം മനോജ്, സവിത നിരത്തിൻ്റെ മീത്തൽ ജലജ കെ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.








































Discussion about this post