മണിയുര്‍: എടത്തുംകരയിലെ പുത്തന്‍ പുരയില്‍ കൃഷണനു യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ച സ്‌നേഹ വീടിന്റെ താക്കോല്‍ കൈമാറി. കെ.മുരളീധരന്‍ എംപി താക്കോല്‍ദാനം നിര്‍വഹിച്ചു. ശാരീരിക വൈകല്യമുള്ള കൃഷ്ണനു തുണയേകാന്‍ യൂഡിഎഫ് പ്രവര്‍ത്തകര്‍ കൈകോര്‍ക്കുകയായിരുന്നു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.സി. ഷീബ അധ്യക്ഷത വഹിച്ചു. ആശംസകള്‍ അര്‍പ്പിച്ച് പി.എം. അബൂബക്കര്‍, എടവത്ത് കണ്ടി കുഞ്ഞിരാമന്‍, അച്യുതന്‍ പുതിയേടത്ത്, സി.പി.വിശ്വനാഥന്‍, ഷാജി മന്തരത്തൂര്‍, പി.കെ യൂസഫ്, പ്രാറ്റില്‍ അമ്മത്, സലാം അമ്മിണിക്കണ്ടി, സി.എം.വിജയന്‍, സഫീര്‍ എടത്തുംകര, സി.എം..സതീശന്‍, ചന്ദ്രന്‍ പാറോല്‍, യൂസഫ് പരവന്റ കണ്ടി എന്നിവര്‍ സംസാരിച്ചു.
Discussion about this post