നന്തി ബസാർ: ഇരുപതാം മൈൽ പ്രദേശത്ത് നിന്ന് കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 35 വിദ്യാർത്ഥികളെ യു ഡി എഫ് കമ്മിററിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി പി ദുൽ ഖിഫിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
ടി കെ നാസർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്തംഗം സുഹറ ഖാദർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ എ വി ഉസ്ന, പപ്പൻ മൂടാടി, ദുബൈ കെ എം സി സി നേതാവ് വി കെ കെ റിയാസ്, പി അഹമദ് ദാരിമി പ്രസംഗിച്ചു.
ടി വി അബ്ദുൽ ഗഫൂർ മാസ്റ്റർ മോട്ടിവേഷൻ ക്ലാസ്സെടുത്തു. ഷംസുദ്ദീൻ കുക്കു സ്വാഗതവും, ഷറഫുദ്ദിൻ നന്ദിയും പറഞ്ഞു.
Discussion about this post