ദുബായ്: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായതിനെതുടർന്നു പൊതുസ്ഥലങ്ങളില്‍ മാസ്ക് ഒഴിവാക്കുന്നതിന് തീരുമാനമായി.രോഗലക്ഷണങ്ങളില്ലാത്തവർ ഇനി ക്വാറന്റൈനിൽ കഴിയേണ്ടതില്ലെന്നും യുഎഇയിലെ ദേശീയ പ്രകൃതി ദുരന്ത നിവാരണ സമിതിയുടെ അറിയിപ്പിൽ പറയുന്നു. ശനിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
അതേസമയം, ഇൻഡോർ വേദികളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. ദുബായിലേക്ക് വരുന്ന യാത്രക്കാർ ക്യുആർ കോഡ് അടങ്ങുന്ന അംഗീകൃത കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
Discussion about this post