കൊയിലാണ്ടി: കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടിയും, സാധാരണ ജനങ്ങൾക്ക് വേണ്ടിയും തന്റെ ജീവിതം മുഴുവൻ പ്രവർത്തിച്ച യു രാജീവൻ മാസ്റ്ററുടെ ഓർമകൾ ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ വലിയ അഭാവം സൃഷ്ടിക്കുന്നുണ്ടെന്നും, അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾക്ക് സാഫല്യമേകാൻ
കൊയിലാണ്ടി മുനിസിപ്പാലിറ്റിയും, നിയമസഭാ സീറ്റും കോൺഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫ് തിരിച്ചു പിടിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുൻ ഡി സി സി പ്രസിഡന്റും കൊയിലാണ്ടി നഗരസഭയിൽ ഏറെക്കാലം കൗൺസിലറുമായിരുന്ന യു രാജീവൻ മാസ്റ്ററുടെ മൂന്നാം ചരമ വാർഷികത്തോടാനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
യു രാജീവൻ മാസ്റ്ററുടെ ഓർമയ്ക്കായി രൂപീകരിച്ച യു രാജീവൻ മാസ്റ്റർ ചാരിറ്റബിൾ ട്രസ്റ്റ് സമാഹരിച്ച വീൽ ചെയർ വി ഡി സതീശൻ വിതരണം ചെയ്തു.
ജില്ലാ കോൺഗ്രസ് അധ്യക്ഷൻ അഡ്വ.കെ പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. എം പി ഷാഫി പറമ്പിൽ മുഖ്യാതിഥിയായിരുന്നു.
കെ പി സി സി ജന. സെക്രട്ടറി അഡ്വ. പി എം നിയാസ്, ടി ടി ഇസ്മായിൽ, കെ പി സി സി അംഗങ്ങളായ കെ പി രാമചന്ദ്രൻ, വി എം ചന്ദ്രൻ, കെ എം ഉമ്മർ, രത്നവല്ലി, മഠത്തിൽ നാണു, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ ഷഹീൻ,
വി പി ഭാസ്കരൻ, രാജേഷ് കീഴരിയൂർ, അശോകൻ, മനയിൽ നാരായണൻ നായർ, കെ എം അഭിജിത്ത്, കെ ടി വിനോദൻ, വി വി സുധാകരൻ, പി കെ അരവിന്ദൻ, രജീഷ് വെങ്ങളത്തുകണ്ടി പ്രസംഗിച്ചു.
Discussion about this post