പയ്യോളി: തുറയൂർ ഇരിങ്ങത്ത് കല്ലുംപുറത്ത് വെച്ച് എം ഡി എം എ യുമായി യുവാക്കൾ പിടിയിലായി. കൊയിലാണ്ടി കീഴരിയൂർ എടത്തിൽ വീട് സമീർ (37), തുറയൂർ കിഴക്കാനത്തുമ്മൽ താഴ സാഹിൻ (34) എന്നിവരാണ് പിടിയിലായത്. ഇന്ന് രാത്രി ഏഴോടെയാണ് സംഭവം.
ഇരിങ്ങത്ത് കല്ലുംപുറത്ത് പോലീസിൻ്റെ വാഹന പരിശോധനക്കിടെയാണ് യുവാക്കൾ പിടിയിലായത്.
കെ എൽ 56 യു 2030 നമ്പർ കാറിൽ നിന്നുമാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്നും 0.41 ഗ്രാം എം ഡി എം എ കണ്ടെടുത്തു. പയ്യോളി പോലീസ് എസ് ഐമാരായ സി എൻ പ്രശാന്ത്, പി റഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Discussion about this post