ഉപ്പള (കാസർഗോഡ്) : വീട്ടിലെ സെപ്റ്റിക് ടാങ്കിൽ വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം. ഉപ്പള ഡോക്ടർ ഹോസ്പിറ്റലിനു സമീപത്തെ പ്രവാസി അബ്ദുൾ സമദിന്റെയും അനീസയുടെയും മകൻ അബ്ദുൾ റഹ്മാൻ സഹദാദ് ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. വീടിനു പിൻവശത്ത് അടുക്കളയിലെയും ബാത്ത്റൂമിലെയും മലിനജലം ശേഖരിക്കുന്ന ടാങ്കി
ന്റെ അറ്റകുറ്റപ്പണിക്കായി ഇതിന്റെ അടപ്പിന്റെ കുറച്ചുഭാഗം തുറന്നിട്ടിരിക്കുകയായിരുന്നു. ഇതിലേക്കാണ് കുട്ടി വീണത്. നാട്ടുകാർ ഓടിക്കൂടിയെങ്കിലും മലിനജലം നിറഞ്ഞുകിടക്കുന്ന ടാങ്കിലേക്കിറങ്ങാൻ ആരും ധൈര്യപ്പെട്ടില്ല. ഒടുവിൽ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മംഗൽപാടി പഞ്ചായത്തംഗം പി ബി ഇബ്രാഹിം (45) ദൗത്യം ഏറ്റെടുക്കാൻ മുന്നോട്ടുവന്നു. മലിനജല
ത്തിൽ മുങ്ങിത്തപ്പിയ ഇബ്രാഹിം സഹദാദിനെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബായിൽ കോസ്മെറ്റിക് ഉത്പന്നങ്ങളുടെ വില്പനക്കാരനായ അബ്ദുൾ സമദ് അടുത്തിടെയാണ് അവധിക്ക് നാട്ടിലെത്തിയത്.
Discussion about this post