അഹമ്മദാബാദ്: ഗുജറാത്തിൽ രക്ഷാപ്രവർത്തനത്തിന് പോയ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്ന് മലയാളി അടക്കം രണ്ട് സൈനികർക്ക് വീരമൃത്യു.
മാവേലിക്കര സ്വദേശിയായ സീനിയർ ഡെപ്യൂട്ടി കമാൻഡോ വിപിൻ ബാബു, കരൺ സിംഗ് എന്നിവരാണ് മരിച്ചത്.
ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന രാകേഷ് കുമാർ റാണക്കായുള്ള തിരച്ചിൽ തുടരുകയാണ്. പോർബന്തറിൽ നിന്ന് 45 കിലോമീറ്റർ അകലെ അറബി കടലിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്.
Discussion about this post