അബുദാബി: അബുദാബിയിൽ സ്ട്രീറ്റ് ലൈറ്റ് തൂണിലേക്ക് നിയന്ത്രണംവിട്ട വാഹനം ഇടിച്ചുകയറി രണ്ടു പേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ക്ലീവ്ലാൻഡ് ക്ലിനിക്കിന്റെ പ്രവേശന കവാടത്തിനടുത്തുള്ള കോൺക്രീറ്റ് തൂണിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. അപകടത്തിൽപെട്ടവരുടെ വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
Discussion about this post