പയ്യോളി: മാർച്ച് 28, 29 തിയ്യതികളിൽ നടക്കുന്ന സംയുക്ത തൊഴിലാളി യൂണിയൻ ദ്വിദിന പണിമുടക്കിൻ്റെ മുന്നോടിയായി 17ാം തിയ്യതി നടക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് ഊഷ്മളമായ സ്വീകരണം നൽകുവാൻ ഐ എൻ ടി യു സി പയ്യോളി മേഖലാ കൺവൻഷൻ തീരുമാനിച്ചു.
നിയോജകമണ്ഡലം സമരസമിതി സംയുക്ത തൊഴിലാളി യൂണിയൻ ചെയർമാൻ ടി കെ നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു. കാര്യാട്ട് ഗോപാലൻ അധ്യക്ഷത വഹിച്ചു. സബീഷ് കുന്നങ്ങോത്ത്, മനോജ് എൻ എം, ടി എസ് ഷാജി, എടക്കണ്ടി അശോകൻ, എം കെ മുനീർ, ചന്ദ്രൻ കെ ടി എന്നിവർ സംസാരിച്ചു.
Discussion about this post