തിരുവനന്തപുരം: കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന ദ്വിദിന ദേശീയ പൊതുപണിമുടക്ക് കേരളത്തിൽ പലയിടത്തും അക്രമാസക്തമായി. സംസ്ഥാനത്തെ പൊതുഗതാഗതവും വ്യാപാരവും സമരക്കാർ സ്തംഭിപ്പിച്ചു. എന്നാൽ രാജ്യത്ത് കേരളമൊഴികെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പണിമുടക്ക് ഗുരുതരമായില്ല.
ദേശീയ പണിമുടക്കില്‍ മജിസ്‌ട്രേറ്റിന്‍റെ യാത്ര തടസ്സപ്പെട്ടു. തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ വിളിച്ചു വരുത്തി. വഞ്ചിയൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്‍റെ യാത്രയാണ് തടസ്സപ്പെട്ടത്. ഇന്‍സ്‌പെക്ടറോട് വിശദീകരണം തേടി. തിരുവനന്തപുരം പേട്ടയില്‍ വെച്ചാണ് സംഭവം. പേട്ട സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ വിളിച്ചാണ് വിശദീകരണം തേടിയത്. സമരക്കാര്‍ ഉള്ളതിനാല്‍ ബദല്‍ മാര്‍ഗം ഒരുക്കിയതാണെന്ന് പൊലീസ് അറിയിച്ചു.
കാട്ടാക്കടയിൽ ബിജെപി പ്രവർത്തകരും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി. സമരാനുകൂലികൾ കസേര നിരത്തി റോഡ് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. ചിലയിടങ്ങളിൽ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞ സമരാനുകൂലികള്‍ താക്കോല്‍ ഊരിയെടുത്തു. മിക്കയിടത്തും ജോലിക്കെത്തിയവരെ തടഞ്ഞു. പ്രാവച്ചമ്പലത്ത് സ്വന്തം വാഹനത്തിലെത്തിയ റെയിൽവേ ഉദ്യോഗസ്ഥനെ സമരമാനുകൂലികൾ തടഞ്ഞു. ഒടുവിൽ അദ്ദേഹത്തിന് തിരികെ പോകേണ്ടി വന്നു.
രാവിലെ കാസര്‍കോട് ദേശീയപാതയിലടക്കം വാഹനം തടയലും സംഘര്‍ഷവുണ്ടായി. യാത്രക്കാരുമായി സമരാനുകൂലികള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ചില വാഹനങ്ങളുടെ താക്കോല്‍ ഊരാന്‍ സമരാനുകൂലികള്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.
കോഴിക്കോട് മാവൂർ റോഡിൽ സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. മലപ്പുറം മാഞ്ചേരിയിലും തിരുവനന്തപുരം പാറശാലയിൽ സമരക്കാർ വാഹനങ്ങളെ തിരിച്ചയച്ചു. എടവണ്ണപ്പാറയിൽ കടകൾ ബലമായി അടപ്പിച്ചു. ഇവിടെ പൊലീസ് എത്തി. ഡൽഹിയിലെ കേരള ഹൗസിലും പണിമുടക്കുണ്ട്. ഇവിടെ അത്യാവശ്യ വിഭാഗത്തിലുള്ളവർ മാത്രമാണ് ജോലിക്കെത്തിയത്.
പാലക്കാട് കഞ്ചിക്കോട് കിന്‍ഫ്ര പാർക്കിൽ ജോലിക്കെത്തിയവരെ സിഎൈടിയു പ്രവർത്തകർ തിരിച്ചയക്കുന്നു. എറണാകുളം ഏലൂർ ഫാക്റ്ററിയിൽ ജോലിക്ക് എത്തിയവരെയും സമരക്കാർ തടഞ്ഞു. ബിപിസിഎല്ലിലെ പണിമുടക്ക് ഹൈക്കോടതി നിരോധിച്ചതായിരുന്നുവെങ്കിലും സമരാനുകൂലികൾ ജീവനക്കാരുടെ വാഹനം തടഞ്ഞു.
Discussion about this post