കൊയിലാണ്ടി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് ബ്രാഞ്ച് വളണ്ടിയർമാർക്കുള്ള ദ്വിദിന പ്രഥമ ശുശ്രൂഷ -ദുരന്തനിവാരണ കേമ്പ് ആരംഭിച്ചു. പരിശീലന കേമ്പ് റെഡ് ക്രോസ് ജില്ല ചെയർമാൻ മടഞ്ചേരി സത്യനാഥൻ ഉദ്ഘാടനം ചെയ്തു.

റെഡ് ക്രോസ് സന്നദ്ധപ്രവർത്തകരുടെ ശാക്തീകരണത്തിനായി മൊടക്കല്ലൂർ ബ്ലു മെരിഡിയനിൽ നടത്തുന്ന ക്യാംപിൽ എം എം സി ആശുപത്രി സി ഇ ഒ ഡോ. രമേശ് രവീന്ദ്രൻ മുഖ്യാഥിതി ആയി.

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസിന്റെ സൗത്ത് ഏഷ്യയിലെ ഡിസാസ്റ്റർ മാനേജ്മെന്റ് ട്രെയ്നർ ഡോ. വി എൽ എസ് കുമാറിന്റെ നേതൃത്വത്തിലാണ്
പരിശീലനം നടക്കുന്നത്.

റെഡ് ക്രോസ് ജില്ല സെക്രട്ടറി ദീപു മൊടക്കലൂർ, കെ കെ രാജൻ, റഷീദ് ഏറാമല സി ബാലൻ , സി ബൈജു പ്രസംഗിച്ചു.

Discussion about this post