തിരുവനന്തപുരം: ഭക്ഷണം വിളമ്പി നല്കാൻ താമസിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഭാര്യാപിതാവിനെ കുത്തിക്കൊന്ന കേസിൽ യുവാവിന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും. സുന്ദരന്റെ മകളുടെ ഭർത്താവ് ചുള്ളിമാനൂർ മൊട്ടക്കാവ് കറുവാച്ചിറ പാറയംവിളകത്ത് വീട്ടിൽ രാകേഷ് ആണ് കേസിലെ പ്രതി. തിരുവനന്തപുരം വിതുര ചേന്നൻപറ പന്നിയോട്ടുമൂല വസന്തവിലാസം സുന്ദരൻ (60) ആണ് മരിച്ചത്. ചോറ് വിളമ്പി നൽകാൻ താമസിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഭാര്യാപിതാവിനെ കുത്തിക്കൊന്നത്.
2017 ലാണ് കേസിനാസ്പദമായ സംഭവം. പ്രതി ആഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ഭാര്യയെ ഉപദ്രവിച്ചു. ഇത് തടയാൻ ശ്രമിച്ച പിതാവിന്റെ തലയിലേക്ക് പലക കൊണ്ട് എറിഞ്ഞ് മുറിവേൽപ്പിച്ചു. വീട്ടിലുണ്ടായിരുന്ന ഇരുമ്പ് കത്രിക ഉപയോഗിച്ച് നെഞ്ചിൽ കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രതി പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കണം. ജീവപര്യന്തം തടവിന് പുറമെ അപകടകരമായ ആയുധം ഉപയോഗിച്ച് മുറിവേൽപ്പിച്ചതിന് ഒരു വർഷം കഠിന തടവും അസഭ്യവാക്കുകൾ ഉപയോഗിച്ചതിന് ഒരുമാസം സാധാരണ തടവും കൂടി പ്രതി അനുഭവിക്കണം.
Discussion about this post