തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ വന്‍ കഞ്ചാവ് വേട്ട. വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 210 കിലോ കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിലായി. വെഞ്ഞാറമൂട് തണ്ട്രാന്‍ പൊയ്കയില്‍ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന കിഷോറി(35)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വീട്ടില്‍33 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ്പിടിച്ചെടുത്തത്. 67,000 രൂപയും ചില്ലറ വില്‍പ്പനയ്ക്കായുള്ള പ്ലാസ്റ്റിക് കവറുകളും ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു. പിടികൂടിയ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.കഴിഞ്ഞ കുറെ മാസങ്ങളായി ഈ പ്രദേശം കേന്ദ്രീകരിച്ചു കഞ്ചാവ് വില്‍പ്പന നടക്കുന്നതായി നാട്ടുകാര്‍ പോലീസിന് വിവരം നല്‍കിയിരുന്നു.




































Discussion about this post