തിക്കോടി: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തിക്കോടിയിൽ കെട്ടിപ്പടുക്കുന്നതിൽ നിരവധി സംഭാവനകൾ നൽകിയ കൊയലേരി കുഞ്ഞികൃഷ്ണൻ നായർ (92) അന്തരിച്ചു. പുറക്കാട് പ്രദേശത്ത് കർഷക -കർഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃസ്ഥാനം വഹിച്ചു. സി പി ഐ എം തിക്കോടി ലോക്കൽ കമ്മറ്റി അംഗമായി ദീർഘകാലം പ്രവർത്തിച്ചിരുന്നു.
പുറക്കാട് പ്രദേശത്തെ ആദ്യ പാർട്ടി ഘടകത്തിൽ അംഗമായിരുന്നു. തിക്കോടി പഞ്ചായത്ത് മെമ്പറായും പ്രവർത്തിച്ചിരുന്നു. റൂബി എസ്റ്റേറ്റ് മിച്ചഭൂമി സമരത്തിൽ നേതൃസ്ഥാനം വഹിച്ചു. കർഷക തൊഴിലാളി യൂനിയൻ തിക്കോടി പഞ്ചായത്ത് സെക്രട്ടറിയായും കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗമായുംപ്രവർത്തിച്ചിരുന്നു.


Discussion about this post