
തിക്കോടി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിൻറെ നേതൃത്വത്തിൽ സ്കിൽ ഡേയും ഭക്ഷണമേളയും സംഘടിപ്പിച്ചു.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വകുപ്പ് പുതുതായി അവതരിപ്പിച്ച
വി എച്ച് എസ് ഇ എൻ എസ് ക്യു എഫ് കോഴ്സുകളുടെ പ്രാധാന്യം വിദ്യാർത്ഥികളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുന്നതിനായി എൻ എസ് കെ എഫ് കോഴ്സുകളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ കരസ്ഥമാക്കുന്ന

ഉത്പാദന, സേവന നൈപുണികളുടെ പ്രദർശനം സ്കിൽ ഡേയുടെ ഭാഗമായി നടത്തപ്പെട്ടു. ഇതോടൊപ്പം നല്ല ഭക്ഷണശീലവുമായി ബന്ധപ്പെട്ട അവബോധം നൽകാൻ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ ഭക്ഷ്യമേള ശ്രദ്ധേയമായി.
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് സ്കിൽ ഡേ ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡൻ്റ് ബിജു കളത്തിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം ബിനു കാരോളി, ഹെഡ് മാസ്റ്റർ കെ എൻ ബിനോയ് കുമാർ, കെ പി ഗിരീഷ് കുമാർ, അജ്മൽ മാടായി, പി വി മനോജ്, സുനിൽ മാസ്റ്റർ, പി സത്യൻ പ്രസംഗിച്ചു.
വി എച്ച് എസ് ഇ പ്രിൻസിപ്പൽ വി നിഷ സ്വാഗതവും ആർ ഷിജുകുമാർ നന്ദിയും പറഞ്ഞു.






Discussion about this post