നന്തി ബസാർ: കേരള കലാമണ്ഡലം അവാർഡ് ജേതാവായ അനുഗ്രഹീത തുള്ളൽ കലാകാരന് ആദരം. പ്രശസ്ത തുള്ളൽ കലാകാരനായ മുചുകുന്ന് പത്മനാഭനെയാണ് മൂടാടി മണ്ഡലം കണ്ടിയിൽ മീത്തൽ സി യു സി ഉപഹാരം നൽകി ആദരിച്ചത്. ഡിസിസി സെക്രട്ടറി വി പി ഭാസ്കരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.പത്മനാഭനെ പൊന്നാടയണിച്ച് ഉപഹാരം നൽകി ആദരിച്ചു.
എ രൂപേഷ് അധ്യക്ഷത വഹിച്ചു. പി രാഘവൻ, കെ പി രാജൻ, രഞ്ജിത്ത് കണ്ടിയിൽ, രജിസജേഷ്, കെ എം ശ്രീവള്ളി, ഷൈജു, അതുല്യ രാജൻ, നിമിഷ സംബന്ധിച്ചു.


Discussion about this post