തിക്കോടി: നേതാജി ഗ്രന്ഥാലയം വായന പക്ഷാചരണത്തിന്റെ ഭാഗമായി പൂർണ -ഉറൂബ് നോവൽ അവാർഡ് ജേതാവ് ചന്ദ്രശേഖരൻ തിക്കോടിക്ക് ആദരവും, അവാർഡ് നോവൽ ‘വടക്കൻ കാറ്റ്’ പുസ്തകചർച്ചയും നടന്നു.

താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ വി രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു.
എം കെ പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ജിഷ കാട്ടിൽ പ്രസംഗിച്ചു.

പുസ്തക ചർച്ചയിൽ സി രാജീവൻ മാസ്റ്റർ പുറക്കാട്, ചന്ദ്രൻ മാസ്റ്റർ നമ്പ്യേരി, യു കെ അനിത ടീച്ചർ, ഇ വി പ്രേമദാസ് പങ്കെടുത്തു. കെ രവീന്ദ്രൻ മാസ്റ്റർ സ്വാഗതവും ചാലിൽ ബൈജു നന്ദിയും പറഞ്ഞു.

Discussion about this post