തിരുവനന്തപുരം: സംസ്ഥാനത്ത് ട്രക്കിങ്ങ് നിയന്ത്രണങ്ങൾ കർക്കശമാക്കുന്നു. വനംവകുപ്പിന്റെ നിയന്ത്രണ മേഖലകളില്‍ അനുമതിയില്ലാതെ ഇനി ട്രക്കിങ് എളുപ്പമാകില്ല. സംസ്ഥാനത്ത് ട്രക്കിങ്ങിന് കര്‍ശന നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കൊണ്ടുവരാനാണ് വനംവകുപ്പിൻ്റെ തീരുമാനം. രജിസ്ട്രേഷനായി ‘ട്രക്കിങ് ഗൈഡ്ലൈന്‍’ ഇറക്കാനാണ് നീക്കം. ട്രക്കിങ്ങിനിടെ മലമ്പുഴ, ചെറാട് മലയിടുക്കില്‍, ബാബു എന്ന ചെറുപ്പക്കാരന് കുടുങ്ങിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്.
കഴിവതും വന്യമൃഗങ്ങളുടെ സാന്നിധ്യം കുറഞ്ഞയിടങ്ങളില്‍ മാത്രം ട്രക്കിങ്ങിന് അനുമതി നല്കിയാല് മതിയാകുമെന്ന തീരുമാനവും വന്നേക്കും. വനംവകുപ്പ് നിര്‍ദേശിക്കുന്ന ഇടങ്ങളില്‍ മാത്രമേ ട്രക്കിങ് അനുവദിക്കൂ. സര്‍ക്കാര്‍ ഡോക്ടര്‍ നല്കുന്ന മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡ് സംവിധാനങ്ങള്‍, ഭക്ഷണം, വെള്ളം എന്നിവ കരുതണം. ഓണ്‍കോളില്‍ ഡോക്ടറുടെ സാന്നിധ്യവും ഉറപ്പാക്കിയിരിക്കണം. മുഴുവന്‍ വ്യക്തി വിവരങ്ങളും തിരിച്ചറിയല്‍ രേഖയും നല്കി അപേക്ഷിക്കണം.
വനംവകുപ്പിന്റെ നിയന്ത്രണമേഖലകളിലധികവും ട്രക്കിങ്ങിന് അനുമതിയില്ലാത്ത സ്ഥലങ്ങളാണ്. എന്നാല്‍, ഇക്കാര്യത്തില്‍ കൃത്യമായൊരു മാര്‍ഗനിര്‍ദേശം സര്‍ക്കാറിന്റെയോ വനംവകുപ്പിന്റെയോ പക്കലില്ല. അതിനാല്‍ ട്രക്കിങ് നടത്തുന്നവരെ തടയാനാകുന്നില്ല. നിലവില്‍ ഒരാള്‍ ട്രക്കിങ്ങിന് അനുമതി ആവശ്യപ്പെട്ടാന്‍ അനുമതി നല്‍കാമോ ഇല്ലയോ എന്നുപോലും വകുപ്പിന് ധാരണയില്ല. നിരോധിത മേഖലകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുമില്ല. ഇക്കാര്യങ്ങള്‍ ഗൗരവമായി കണ്ടാണ് കൃത്യമായ നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശവും കൊണ്ടുവരാന്‍ സര്‍ക്കാറും വനംവകുപ്പും തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാറിന്റെ കര്‍ശനമാര്‍ഗനിര്‍ദേശം ഇതുസംബന്ധിച്ച് നിലവിലുണ്ടെങ്കിലും കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങള്‍ അത് കൃത്യമായി പിന്തുടരുന്നുണ്ട്. ട്രക്കിങ്ങിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ള ഇന്ത്യന്‍ മൗണ്ടനേറിങ് അസോസിയേഷന്, യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ എന്നീ സംഘടനകളും കൃത്യമായ മാര്‍ഗനിര്‍ദേശം വേണമെന്ന് ആവശ്യപ്പെടുന്നു.
Discussion about this post