കൊയിലാണ്ടി: കനത്ത മഴയിൽ റോഡിന് കുറുകെ മരം മുറിഞ്ഞു വീണു. പൂക്കാട് കൊളക്കാട് റോഡിൽ പുതിയോട്ടിൻ കോട്ടയിലാണ് റോഡിന് കുറുകെ ഇയ്യ മരം വീണത്. ഇന്നലെ വൈകുന്നേരം 5 30ഓടെയാണ് സംഭവം.
വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടിയിൽ നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി കെ പ്രമോദിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തി ചെയിൻസോ ഉപയോഗിച്ച് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മജീദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇർഷാദ്, സിജിത്ത്, അനൂപ്, ശ്രീരാഗ്, ഷാജു, ഹോംഗാർഡ് സുജിത്ത് എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു.
Discussion about this post