കൊയിലാണ്ടി : തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്കൂൾ വാർഷികാഘോഷം കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. നടൻ ഇർഷാദ്അലി, കവി വീരാൻകുട്ടി എന്നിവർ മുഖ്യാതിഥികളായി.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ, പ്രിൻസിപ്പൽ ടി കെ ഷറീന, പ്രധാനാധ്യാപിക കെ കെ വിജിത, പി ടി എ പ്രസിഡൻ്റ് വി മുസ്തഫ,മാനേജർ ടി കെ ജനാർദ്ധനൻ എ പി സതീഷ് ബാബു, വി മുനീർ,പി കെ അനിഷ് , കെ കെ ഫറൂക്ക് എന്നിവർ പ്രസംഗിച്ചു.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു ഉപഹാരങ്ങൾ നൽകി. മികവ് തെളിയിച്ച കലാ കായിക പ്രതിഭകളെയും, ഗുരുക്കൻമാരെയും ആദരിച്ചു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന പി വിനോദ് , കെ ജെസി എന്നീ അധ്യാപകർക്ക് യാത്രയയപ്പ് നൽകി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ട ‘ഓസ്ക്കർ പുരുഷുവും മറ്റ് പരിപാടികളും’ അരങ്ങേറി
Discussion about this post