തിക്കോടി: വർഷങ്ങളായി മുതിർന്ന പൗരന്മാർക്ക് റെയിൽവേ അനുവദിച്ചു വരുന്ന ടിക്കറ്റ് നിരക്ക് ആനുകൂല്യം കോവിഡിൻ്റെ മറവിൽ നിർത്തലാക്കിയതിൽ സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എത്രയും പെട്ടെന്ന് ആനുകൂല്യം പുന:സ്ഥാപിക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടിവരുമെന്നും സൂചന നൽകി.

ഇബ്രാഹിം തിക്കോടി അധ്യക്ഷത വഹിച്ചു. ബാലൻ കേളോത്ത്, കെ രാമചന്ദ്രൻ നായർ, പി കെ ശ്രീധരൻ, തള്ളച്ചിൻ്റവിട കരുണാകരൻ, എം നാരായണൻ, വി പി കുഞ്ഞമ്മദ്, കെ മുഹമ്മദലി പ്രസംഗിച്ചു.

Discussion about this post