കൊയിലാണ്ടി: നീലേശ്വരം സ്വദേശിയായ യുവാവ് കൊയിലാണ്ടി റെയിൽവേ മേൽപാലത്തിനടുത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ. ഓമശ്ശേരി നീലേശ്വരം മുട്ടിയാലില്‍ ശിവദാസന്റെ മകന് ആദര്‍ശ് (25) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 4 മണിയോട് കൂടിയാണ് സംഭവം.

കൊയിലാണ്ടി റെില്‍വെ മേല്‍പ്പാലത്തിനടിയിലാണ് ട്രെയിന്‍ തട്ടിയത്. മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്തനിലയിൽ ചിന്നിച്ചിതറിയിട്ടുണ്ട്.
ഇയാളുടെ പോക്കറ്റില്‍ നിന്ന് താമരശ്ശേരി മുത്തേരി ആഗസ്ത്യമുഴിയുള്ള വ്യാപാരി

വ്യവസായി സമിതിയുടെ അംഗത്വത്തിന്റെ രശീതി കിട്ടിയിട്ടുണ്ട്. അതില്‍ നിന്നാണ് പോലീസിന് ആളെ തിരിച്ചറിയാന്‍ സാധിച്ചത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റിന് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Discussion about this post