പയ്യോളി: അയനിക്കാട് 24-ാം മൈൽസിന് സമീപം മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് കമ്പിവളപ്പിൽ കെ വി ബാലകൃഷ്ണൻ (58) ആണ് ട്രെയിൻ തട്ടി മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് റെയിൽ പാളത്തിൽ ചിന്നിച്ചിതറിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പയ്യോളി പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: മോളി
മക്കൾ: വിഷ്ണു, ആദർശ്
സഹോദരങ്ങൾ: സതി, ഗീത, ബാബു, പരേതനായ ചന്ദ്രൻ
Discussion about this post