പയ്യോളി: ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. അയനിക്കാട് പാലേരിമുക്ക് പാലേരി കൃഷ്ണൻ്റെ മകൻ അജിത്ത് ആർ കൃഷ്ണ (32, യു എൽ സി സി എസ് ) ആണ് മരിച്ചത്. അവിവാഹിതനാണ്.
മാതാവ്: രാധ
സഹോദരി: അനുജ (യു എൽ സി സി എസ്).
ഞായറാഴ്ച വൈകിട്ടാണ് പയ്യോളി ഗവ.ഹൈസ്കൂളിന് പടിഞ്ഞാറ് ഭാഗത്തെ റെയിൽ പാളത്തിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്. തിരിച്ചറിയാൻ കഴിയാത്ത വിധം ശരീര ഭാഗങ്ങൾ ചിന്നിച്ചിതറിയിരുന്നു. തുടർന്ന് മംഗള എക്സ്പ്രസ് അര മണിക്കൂറോളം സംഭവസ്ഥലത്ത് നിർത്തിയിടേണ്ടി വന്നു. മൃതദേഹം വടകര ഗവ.ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
Discussion about this post