തിക്കോടി: റെയിൽവെ ഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിതിയ തിക്കോടി സ്വദേശിയുടെ ഖബറടക്കം വടകര ഗവ. ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ നടക്കും. തിക്കോടി അരവത്ത് താഴക്കുനി പരേതനായ കോയക്കുട്ടി തങ്ങളുടെ മകൻ ഹമീദ് കോയ (48) യെയാണ് തിക്കോടിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 8.40 ഓടെയായിരുന്നു സംഭവം.
ഭാര്യ: റെയ്ജാന
മകൻ: ഹബീബ്
മാതാവ്: പരേതയായ ആറ്റബി
സഹോദരങ്ങൾ: മുസ്തഫ, അയിഷാബി, ഇമ്പിച്ചിക്കോയ, ആറ്റക്കോയ, ഹാഷിം കോയ, സൗദാബി, പരേതനായ മുല്ലക്കോയ.
Discussion about this post