പയ്യോളി: ട്രെയിൻ അപകടങ്ങൾ, ആത്മഹത്യകൾ എന്നിവ സമീപകാലത്തായി വർദ്ധിക്കുന്ന സാഹചര്യത്തിൽ റെയിൽവേ സംരക്ഷണസേനയുടെ (ആർ പി എഫ്) നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു.

പാലക്കാട് ഡിവിഷൻ സെക്യൂരിറ്റി കമ്മീഷണർ ജിതിൻ പി രാജിന്റെ നിർദ്ദേശമനുസരിച്ച് വടകര ആർ പി എഫ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് വ്യാഴാഴ്ച വൈകു. 3ന് അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപമുള്ള മദ്രസ്സയിൽ നടക്കുന്ന ബോധവൽക്കരണ പരിപാടി നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം ചെയ്യും. നഗരസഭാംഗങ്ങൾ, ആർ പി എഫ്, പോലീസ് എന്നിവരുടെ സാന്നിദ്ധ്യം ചടങ്ങിലുണ്ടാവും.

Discussion about this post