കൊയിലാണ്ടി: അമ്മയോടൊപ്പം സ്കൂൾ വിട്ട് വരുകയായിരുന്ന വിദ്യാർത്ഥി തീവണ്ടി തട്ടി മരിച്ചു. കോഴിക്കോട് മാധ്യമം പത്രസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒഞ്ചിയം കെ.വി.ഹൗസിൽ അനൂപ് ആനന്ദിൻ്റെയും ധന്യയുടെയും മകൻ ആനന്ദ് (11) ആണ് മരണമടഞ്ഞത്. പന്തലായനി. ബി.ഇ.എം. സ്കുൾ വിദ്യാർത്ഥിയാണ്. ഇതെ സ്കൂളിലെ ടീച്ചറാണ് അമ്മ ധന്യ. വെള്ളിയാഴ്ച വൈകീട്ട് 4 മണിയോടെ സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത് .കൊയിലാണ്ടി റയിൽവേ സ്റ്റേഷന് തെരുവത്ത് പീടികയ്ക്ക് സമീപമാണ് അപകടം . കുട നിവർത്തി പോകുമ്പോൾ ട്രെയിനിൻ്റെ കാറ്റിൽ കുടയോടൊപ്പം പാറി വീണ് തലയടിച്ചായിരുന്നു അപകടം.
ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊയിലാണ്ടിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു അനൂപ് ആനദും കുടുംബവും . . കൊയിലാണ്ടി പോലിസ് ഇൻക്വസ്റ്റ് നടത്തി. സഹോദരനാണ് ആരോമൽ . മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി .
Discussion about this post