കൊയിലാണ്ടി: ട്രാഫിക് പോലീസും ജെ സി ഐ കൊയിലാണ്ടിയും സംയുക്തമായി ട്രാഫിക് ബോധവത്ക്കരണം നടത്തി. പരിപാടിയുടെ ഭാഗമായി വാഹന പരിശോധന നടത്തി. പരിശോധനയിൽ മുപ്പതോളം പേർ കൃത്യമായ രേഖകളും ഹെൽമറ്റും ധരിച്ചാണ് യാത്ര ചെയ്യുന്നതെന്ന് സംഘം കണ്ടെത്തി. നിയമലംഘനം നടത്തി യാത്ര ചെയ്തവർക്ക് ബോധവൽക്കരണം നടത്തി. കൃത്യമായ ട്രാഫിക് നിയമങ്ങൾ അനുസരിച്ചവർക്ക് അനുമോദന സർ ട്ടിഫിക്കറ്റ് നല്കി. ദൂരദേശത്ത് നിന്ന് വരുന്നവരാണ് നിയമം പാലിക്കാതെ യാത്ര ചെയ്യുന്നതെന്ന് സംഘം വിലയിരുത്തി. വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരെയാണ് പരിശോധിച്ചത്.
ട്രാഫിക് എസ് ഐ വി എം ശശിധരൻ ഉദ്ഘാടനം ചെയ്തു. എ ജി പി അഡ്വ. പ്രശാന്ത്, എസ്ഐ രാജീവൻ, ജെ സി ഐ അംഗങ്ങളായ ഗോകുൽ ജെ ബി, റഷീദ് കെ കെ, പ്രവീൺ കുമാർ ഡി, ശ്രീജിത് ചിത്രം, ധൃപത് ശരൺ എന്നിവർ പ്രസംഗിച്ചു
Discussion about this post