പയ്യോളി: മൂരാട് പാലം ഇന്ന് വൈകീട്ട് ആറ് മണി വരെ തുറന്നിടും. ബദൽ പാതയിലെ ഗതാഗത സ്തംഭനവും പാലം നിർമാണ കമ്പനിയിലെ ജോലിക്കാരുടെ അസൗകര്യവുമാണ് മൂരാട് പാലം ആറു മണി വരെ തുറന്നിടാൻ കാരണമെന്നാണ് അറിയുന്നത്.
ദേശീയപാത വികസനത്തിൻ്റെ ഭാഗമായി മൂരാട് പാലം 18 മുതൽ 25 വരെ നിയന്ത്രണങ്ങൾക്ക് വിധേയമായി അടച്ചിട്ടതായിരുന്നു. സമയക്രമമനുസരിച്ച് 11 മണിക്കാണ് അടക്കേണ്ടിയിരുന്നത്. ഇതാണ് ആറു മണിയിലേക്ക് മാറ്റിയത്.
Discussion about this post