
പയ്യോളി: നഗരസഭ ട്രാഫിക്ക് റെഗുലേറ്ററി കമ്മറ്റിയുടെ തീരുമാനം പ്രകാരമുള്ള ട്രാഫിക് നിയന്ത്രണങ്ങൾ ഇന്നു (വെള്ളി) മുതൽ നിലവിൽ വരും.
പേരാമ്പ്ര റോഡിലെ അനധികൃത പാർക്കിംഗ് പൂർണ്ണമായി ഒഴിവാക്കും. വഴിവാണിഭം നടത്തുന്നതിനും നിയന്ത്രണമുണ്ടാകും.
പേരാമ്പ്ര റോഡിൽ സർവ്വീസ് സഹകരണ ബാങ്കിന് മുൻവശത്ത് മൂന്ന് ഓട്ടോറിക്ഷകൾ മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ.

നഗരസഭ റോഡിൽ വൺവെയായി മാത്രമേ വാഹനങ്ങൾ പോകാൻ പാടുള്ളൂ. പേരാമ്പ്ര റോഡിൽ നിന്ന് നഗരസഭ റോഡിലേക്ക്, തെക്ക് ഭാഗത്തേക്ക് മാത്രമേ വാഹന ഗതാഗതം അനുവദിക്കൂ. ഇത്തിൾ ചിറ റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ പി എൻ കെ റോഡ് വഴി ബസ് സ്റ്റാൻ്റിന് മുൻ വശത്ത് കുടി പോകണം. ബൈക്കുകൾക്ക് നിയന്ത്രണം ബാധകമല്ല.

ബീച്ച് റോഡിൽ നിയന്ത്രണങ്ങൾ ഇപ്പോൾ നടപ്പിലാക്കുന്നില്ല. മൂരാട് പാലം അടക്കുന്നതിൻ്റെ ഭാഗമായി ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണം ഇന്നു മുതൽ തന്നെ നടപ്പിൽ വരുത്തുന്നതെന്ന് നഗരസഭ ചെയർമാൻ ഷഫീഖ് വടക്കയിൽ അറിയിച്ചു.

Discussion about this post